സോളാര്‍ കമ്മീഷന്‍ ഇടക്കാല റിപോര്‍ട്ട് നല്‍കണം: ലോയേഴ്‌സ് യൂനിയന്‍

ആലപ്പുഴ: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇടക്കാല റിപോര്‍ട്ട് നല്‍കണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്ന് പറഞ്ഞ് ആരംഭിച്ച കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ രണ്ടു വര്‍ഷം പിന്നിട്ടു. കേസ് നീണ്ടുപോവാന്‍ സാധ്യതയേറെയാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി അസത്യം പറയുകയാണ്. സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വീഡിയോ സിഡിക്കൊപ്പം സരിതയുടെ കത്തുകൂടി കണ്ടെത്തണം. ഇതുവരെ പുറത്തുവന്നിട്ടുള്ള തെളിവുകള്‍ പരിശോധിക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കേസുമായി ബന്ധപ്പെട്ട് വാസ്തവവിരുദ്ധമായ വിവരങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും അഡ്വ. ബി രാജേന്ദ്രന്‍ പറഞ്ഞു. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി ചെറിയാന്‍ കുരുവിള പങ്കെടുത്തു.
Next Story

RELATED STORIES

Share it