Flash News

സോളാര്‍ കമ്മീഷന്റെ വിശ്വാസ്യത സംശയത്തില്‍ : കെ സി ജോസഫ്



കോട്ടയം: സോളാര്‍ കമ്മീഷന്റെ വിശ്വാസ്യത ഓരോദിവസവും സംശയകരമായിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപോര്‍ട്ട് ദുരുദ്ദേശ്യപരമാണ്. ഓരോ ദിവസം കഴിയുന്തോറും സോളാര്‍ റിപോര്‍ട്ടിന് പിന്നിലെ കഥകള്‍ ഓരോന്നായി പുറത്തുവരുകയാണ്. അഡ്വ. ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുള്‍പ്പെടെ ഇതാണു വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ സത്യാവസ്ഥകള്‍ പുറത്തുവരും. നിയമനടപടി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it