Flash News

സോളാര്‍; നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

സോളാര്‍; നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു
X
Assembly-top5

തിരുവനന്തപുരം:സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി.സഭ നിര്‍ത്തിവച്ച് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ ചര്‍ച്ച നടത്തില്ലെന്ന്് സ്പീക്കര്‍ പറഞ്ഞു.മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കി. അതിനിടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.

മുഖ്യമന്ത്രിയടക്കം ഭരണത്തിലിരിക്കുന്ന ആറുപേര്‍ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരെ  ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴനല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
രണ്ട് ഘട്ടമായാണ് തുക നല്‍കിയത്. അഞ്ച് കോടി 10 ലക്ഷം രൂപ മുഖ്യമന്ത്രിക്കു നേരിട്ടും ബാക്കി തുക മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജോപ്പനും ജിക്കുവിനും നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി. ടീം സോളാറിന്റെ ലാഭവിഹിതം 4060 ആയി വിഭജിച്ചെടുക്കാനായിരുന്നു ധാരണയെന്നും കമ്പനിയുടെ വളര്‍ച്ചയ്‌ക്കെന്ന പോലെ തകര്‍ച്ചയ്ക്കു പിന്നിലും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ബിജു മൊഴി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it