സോമാലിയ: മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡല്‍ഹി: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രി തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
കേരളത്തില്‍ തുടര്‍പ്രചാരണം നടത്തുന്നതില്‍നിന്ന് മോദിയെ വിലക്കണമെന്നും ആവശ്യപ്പെട്ടു. മോത്തിലാല്‍ വോറ, അഹ്മദ് പട്ടേല്‍, ദിഗ്‌വിജയ് സിങ്, അഭിഷേക് മനു സിങ്‌വി എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്. രണ്ടു ബാലന്‍മാര്‍ മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഭക്ഷണം കഴിച്ചെന്ന ആരോപണത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it