സോമാലിയന്‍ റസ്‌റ്റോറന്റില്‍ ആക്രമണം

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപത്തെ റസ്റ്റോറന്റിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ പോരാളി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഇഷ്ട ഇടങ്ങളിലൊന്നാണ് ഈ ആക്രമണത്തിനിരയായ റസ്‌റ്റോറന്റ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.45നായിരുന്നു ആക്രമണമെന്നു സോമാലി പോലിസ് ഓഫിസര്‍ മുഹമ്മദ് ഹുസൈന്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് ജീവാപായം സംഭവിച്ചതായി ഭയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. മൊഗാദിഷുവിലെ ഹോട്ടലിനു നേരെ രണ്ടു മാസങ്ങള്‍ക്കു മുമ്പ് ബോംബാക്രമണം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it