Pravasi

സോമാലിയന്‍ പ്രസിഡന്റുമായി അമീര്‍ ചര്‍ച്ച നടത്തി



ദോഹ: സോമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ഫര്‍മാജോയുമായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമീരി ദീവാനില്‍ കഴിഞ്ഞ ദിവസം രാവിലെ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വ്യത്യസ്ത മേഖലകളിലെ വികസനം വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.സോമാലിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അമീര്‍ ചോദിച്ചറിഞ്ഞു. സോമാലിയയെ സുരക്ഷിത-ഏകീകൃത-സുസ്ഥിര രാജ്യമാക്കുന്നതിനു ഖത്തര്‍ സഹായിക്കുമെന്ന് അമീര്‍ ഉറപ്പുനല്‍കി. സോമാലിയന്‍ സര്‍ക്കാര്‍ ബജറ്റിനും ചില വികസന പദ്ധതികള്‍ക്കും ഖത്തര്‍ സഹായമുണ്ടാകുമെന്നും അമീര്‍ മുഹമ്മദ് ഫര്‍മാജോയെ അറിയിച്ചു.സോമാലിയയിലെ സുരക്ഷാ-സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഖത്തറിന്റെ സഹായത്തിനു അമീറിനും ഖത്തര്‍ ജനതക്കും അദ്ദേഹം നന്ദിയറിയിച്ചു. പരസ്പര പങ്കാളിത്തമുള്ള നിരവധി പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങളും ഇരുരാഷ്ട്ര നേതാക്കളുടെയും ചര്‍ച്ചാവിഷയമായി.
Next Story

RELATED STORIES

Share it