thiruvananthapuram local

സോമതീരം ബീച്ചില്‍ തിരയില്‍പ്പെട്ട വിദ്യാര്‍ഥിനിയെ കാണാതായി



കോവളം: അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം  കടല്‍ കാണാനെത്തിയ വിദ്യാര്‍ഥിനിയെ  തിരയില്‍പ്പെട്ട്  കാണാതായി. താന്നിവിള, വടക്കേക്കര, തേരിവിള വീട്ടില്‍, സതീഷ് സന്ധ്യ ദമ്പതികളുടെ മകള്‍ ശരണ്യയെയാണ്(11) തിരയില്‍പ്പെട്ട് കാണാതായത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ആഴിമല സോമതീരം ബീച്ചിലായിരുന്നു സംഭവം. കടല്‍ക്കരയില്‍ കാല്‍ നനച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ തിരയില്‍പ്പെട്ട് ശരണ്യയും ചെറിയമ്മയായ ആതിരയും കടലില്‍ വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആതിര നീന്തി രക്ഷപ്പെട്ടെങ്കിലും ശരണ്യ അടിയൊഴുക്കില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ ശരണ്യയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് കാരണം ശ്രമം പരാജയപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്രല്‍ പോലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ, വിഴിഞ്ഞം പോലിസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കടിലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കടല്‍ക്കരയില്‍ ഒപ്പമുണ്ടായിരുന്ന ശരണ്യയുടെ മാതാവ്  സംഭവം കണ്ട് കഴഞ്ഞു വീണു. ഇവരെ വിഴിഞ്ഞത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരണ്യയും മാതാപിതാക്കളും പാലക്കാട് ജെല്ലിപ്പാറയിലാണ് താമസം. പിതാവ് പാലക്കാട് സ്വദേശിയും മാതാവ് ബാലരാമപുരം താന്നിവിള സ്വദേശിയുമാണ്. സ്‌കൂള്‍ വേനലവധി ചെലവിടാനാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ശരണ്യ തന്നിവിളയിലെ മാതാവിന്റെ കുടംബ വീട്ടിലെത്തിയത്. ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ വിഷ്ണു.

Next Story

RELATED STORIES

Share it