സോനു നിഗമിന്റെ ഗാനമേള : ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു
BY ajay G.A.G5 Feb 2016 8:57 AM GMT
X
ajay G.A.G5 Feb 2016 8:57 AM GMT
മുബൈ: വിമാനയാത്രയ്ക്കിടെ സോനു നിഗമിന്റെ ഗാനമേള നടത്താനനുവദിച്ചതിന് ജെറ്റ് എയര്‍വേസ് അഞ്ചു ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. കഴിഞ്ഞ മാസം ജോഥാപൂര്-മുംബൈ യാത്രയ്ക്കിടെയാണ് യാത്രക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഗായകന് സോനു നിഗം പാട്ടുപാടിയത്.
വിമാനത്തില്‍ ഔദ്യോഗിക അറിയിപ്പുകള്ക്കുവേണ്ടി ഉപയോഗിക്കുന്ന അനൗസ്മെന്റ് സംവിധാനത്തിലൂടെയാണ് സോനു നിഗം പാട്ടുപാടിയത്. സോനു പാടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിമാനത്തിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാനും ജെറ്റ് എയര്‍വേസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതോടെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.
വിമാനക്കമ്പനിയുടെ നടപടിയെ 'അസഹിഷ്ണുത'യെന്നാണ് സോനു നിഗം വിശേഷിപ്പിച്ചത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT