Kottayam Local

സോണിയാഗാന്ധിയുടെ സന്ദര്‍ശനം' ജില്ലയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷയും ലോകസഭാ അംഗവുമായ സോണിയാ ഗാന്ധിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ പോലിസ് മേധാവി എസ് സതീഷ് ബിനോ അറിയിച്ചു.
പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി നാളെ സോണിയ ഗാന്ധി എത്തും. അന്നേ ദിവസവും ഇതിനോടനുബന്ധിച്ചുള്ള റിഹേഴ്‌സലിനും മറ്റുമായി പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്തവിധമാണ് ഇന്നും നാളെയും ഗതാഗത ക്രമീകരണം. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ ലോഗോസ് ജങ്ഷന്‍, മനോരമ, ദിവാന്‍ കവല, കഞ്ഞികുഴി, പുതുപ്പള്ളി റോഡ്, കഞ്ഞിക്കുഴി പാമ്പാടി റോഡ് എന്നിവിടങ്ങളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം നഗരത്തിലൂടെ കഞ്ഞിക്കുഴി, മണര്‍കാട്, പാമ്പാടി ഭാഗത്തേക്ക് പോവുന്ന എല്ലാ വാഹനങ്ങളും എആര്‍ ക്യാംപ്, ഇറഞ്ഞാല്‍, തിരുവഞ്ചൂര്‍, മാലം, ഒറവക്കല്‍, പങ്ങട വഴി പാമ്പാടി ഭാഗത്തേക്ക് പോവേണ്ടതാണ്.
ടിപ്പര്‍, ട്രക്ക് തുടങ്ങിയ ഭാരവണ്ടികള്‍ കെകെ റോഡ് ഒഴിവാക്കി പോകേണ്ടതാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ എന്‍എച്ച് 183 റോഡില്‍ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പാമ്പാടിയില്‍ നിന്നു ഇടത്തോട്ട് തിരിഞ്ഞ് മീനടം വെട്ടത്ത് കവല, പുതുപ്പള്ളി, മണിപ്പുഴ, വഴി കോട്ടയം ഭാഗത്തേക്ക് എത്തേണ്ടതാണ്. ആര്‍ഐടിയിലേക്ക് എത്തുന്നവര്‍ രണ്ട് മണിക്കൂര്‍ മുമ്പ് ഇരിപ്പിടങ്ങളില്‍ എത്തേണ്ടതും കൈവശം തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍, ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ സാമഗ്രികള്‍ അനുവദിക്കുന്നതല്ല. പ്രത്യേക ക്ഷണിതാക്കള്‍ ക്ഷണപത്രം കൈവശം വയ്ക്കണം
കാര്‍ പാസ് ഉള്ള വാഹനങ്ങള്‍ക്ക് മെയിന്‍ ഗേറ്റ് വഴി പ്രവേശനം അനുവദിക്കുന്നതാണ്. കാര്‍ പാസ് ലഭിക്കാത്ത വാഹനങ്ങള്‍ എട്ടാം മൈലില്‍ നിന്ന് കാംപസിന്റെ പിന്നിലുള്ള താല്‍ കാലിക ഗേറ്റിലൂടെ കടന്ന് വാഹനം പാര്‍ക്ക് ചെയ്യാവുന്നതാണ്.
പൊതു ജനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it