Flash News

നാഷണല്‍ ഹെറാള്‍ഡ് കേസ് :സോണിയക്കും രാഹുലിനും ഉപാധികളില്ലാതെ ജാമ്യം

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക്് കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു.അന്‍പതിനായിരം രൂപയും ഓരോ ആള്‍ജാമ്യവും അടിസ്ഥാനമാക്കിയാണ് കോടതി ഇവര്‍ക്ക്്് ജാമ്യം അനുവദിച്ചത്. മറ്റ് പ്രത്യേക ഉപാധികളൊന്നുമില്ല.

കേസില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്നായിരുന്നു സോണിയയുടെയും രാഹുലിന്റെയും ആദ്യ നിലപാട് എന്നാല്‍ പിന്നീട് ജാമ്യം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

അഡ്വ. കബില്‍ സിബലാണ് ഇരുവര്‍ക്കും വേണ്ടി ഹാജരായത്. കേസില്‍ സമന്‍സ് ലഭിച്ചതനുസരിച്ച് സോണിയയും രാഹുലും ഇന്നുച്ചയോടെയാണ് കോടതിയില്‍ ഹാജരായത്്. പ്രിയങ്കഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വധ്ര, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവരടക്കമുള്ള പ്രമുഖരാണ് ഇവര്‍ക്ക് ജാമ്യം നില്‍ക്കാന്‍ തയ്യാറായി കോടതിയിലെത്തിയത്.
കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കോടതിയിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ധസൈനികവിഭാഗങ്ങളും എസ്പിജി ഉദ്യോഗസ്ഥരുമാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്്.  കോടതിക്കകത്തും പുറത്തും പുതുതായി സിസിടിവി ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെപ്പോലും കര്‍ശനപരിശോധനകള്‍ക്ക്് വിധേയമാക്കി മാത്രമാണ് കോടതിക്കുള്ളിലേക്ക്് കടത്തിവിടുന്നത്്. കേസുമായി ബന്ധമുള്ളവരെമാത്രമാണ് കോടതിയിലേക്ക്് പ്രവേശിപ്പിക്കുന്നുള്ളു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനമില്ല.
Next Story

RELATED STORIES

Share it