'സോണിയക്കെതിരേ നടപടിയില്ലെങ്കില്‍ സിബിഐ പിരിച്ചുവിടണം'

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരേ നടപടിയെടുക്കുന്നില്ലെങ്കില്‍ സിബിഐയും അഴിമതി വിരുദ്ധ ബ്യൂറോയും പിരിച്ചുവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇടപാടിനെപ്പറ്റി ഇറ്റാലിയന്‍ കോടതിയുടെ രേഖകളില്‍ തന്റെ പേരാണുണ്ടായിരുന്നതെങ്കില്‍ മോദി ഇതിനകം തന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. സോണിയ ഗാന്ധിയുടെ കുടുംബം വിശ്വസ്തരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സോണിയയുടെ പേരില്‍ മോദി നടപടിയെടുക്കാത്തതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അഴിമതി നടത്തിയതാരാണെന്നു തൊഴുകൈയോടെ സോണിയ ഗാന്ധിയോട് ചോദിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേയും കെജ്‌രിവാള്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ശക്തമായ ബന്ധം മൂലമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it