World

സോച്ചി സമ്മേളനത്തില്‍ യുഎന്‍ പ്രതിനിധി പങ്കെടുക്കരുതെന്ന് സിറിയന്‍ പ്രതിപക്ഷം

ദമസ്‌കസ്: സിറിയന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ നേതൃത്വത്തില്‍ സോച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ പ്രതിപക്ഷ സഖ്യം. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഎന്‍ സമാധാന ചര്‍ച്ചകള്‍ക്ക് സമാന്തരമായി സമ്മേളനം നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. ഈ മാസം അവസാനം നടക്കുന്ന സമ്മേളനത്തില്‍ സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റഫന്‍ ഡി മിസ്തുര പങ്കെടുക്കരുതെന്നും സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളില്‍നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയവരാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ വിനോദസഞ്ചാര നഗരമായ സോച്ചിയില്‍ നടക്കുന്ന സമ്മേളനത്തിലേക്കു സിറിയന്‍ പ്രതിപക്ഷ നേതാക്കളടക്കം 1700 പേരെ ക്ഷണിച്ചതായി ഗാര്‍ഡിയന്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. സിറിയന്‍ സൈന്യത്തിന്റെ രാസായുധപ്രയോഗത്തിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ നിരവധി തവണ റഷ്യ വീറ്റോ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it