Flash News

സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയുടെ മരണം അന്വേഷിക്കണം: യശ്വന്ത് സിന്‍ഹ

സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയുടെ മരണം അന്വേഷിക്കണം: യശ്വന്ത് സിന്‍ഹ
X



ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. ജഡ്ജിയായിരുന്ന ഹര്‍കിഷന്‍ ലോയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് സിന്‍ഹ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണം. വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി 100 കോടിരൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും അതീവഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ലോയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് പ്രമുഖ നിയമവിദഗ്ധനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായി എ.പി ഷായും ആവശ്യപ്പെട്ടിരുന്നു. ജഡ്ജിയുടെ മരണം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ലോയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്.


[related]
Next Story

RELATED STORIES

Share it