thrissur local

സൈമണ്‍ മാസ്റ്ററുടെ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കാത്തത് ക്രൂരത: നജ്മല്‍ ബാബു

കൊടുങ്ങല്ലൂര്‍: സൈമണ്‍ മാസ്റ്ററുടെ (മുഹമ്മദ്) മൃതദേഹം ഇസ്്‌ലാമിക ആചാര പ്രകാരം  ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാത്തത് ക്രൂരതയാണെന്ന് നജ്മല്‍ എന്‍ ബാബു. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴുള്ള ആഗ്രഹങ്ങള്‍ നമ്മള്‍ക്ക് സാധിച്ചു കൊടുക്കാന്‍ പറ്റിയെന്നുവരില്ല. പക്ഷെ, മരണാനന്തരം സൈമണ്‍ മാസ്റ്ററുടെ (മുഹമ്മദ്) മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കാത്തത് ക്രൂരമാണെന്നും നജ്മല്‍ ബാബു പറഞ്ഞു. കൊടുങ്ങല്ലൂരിനെ സംബന്ധിച്ചിടത്തോളം ഇ ടി ടൈസണ്‍ മാസ്റ്ററിന്റെ ബന്ധുവിനോട് ചെയ്ത ക്രൂരത എന്നെയും പേടിപ്പിക്കുന്നുണ്ട്. നജ്മല്‍ ബാബുവിനെ തിരിച്ചു ഹിന്ദു മരണാനന്തര കര്‍മ്മങ്ങളിലേക്ക് ഇവര്‍ നിക്ഷേപിക്കില്ല എന്നുള്ളതിന് എന്താണുറപ്പ് ? നജ്മല്‍ തന്റെ ആശങ്ക പങ്കുവെച്ചു.ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ മുഖ്യ ഇരകളായ മുസ്‌ലിം വിഭാഗങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് ടി എന്‍ ജോയ് ഇസ്‌ലാം മതം സ്വീകരിക്കുന്നതും നജ്മല്‍ എന്‍ ബാബു എന്ന പേര് സ്വീകരിക്കുന്നതും. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ തന്നെ ഖബറടക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് അദ്ദേഹം നേരത്തെ കത്തെഴുതിയിരുന്നു.ചേരമാന്‍ പള്ളിയില്‍ ഖബറടക്കുക എന്നഭ്യര്‍ഥിച്ചപ്പോ ള്‍  ഞാന്‍ എന്റെ ശരീരത്തെ അതിനുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണ് ചെയ്തത്.”
Next Story

RELATED STORIES

Share it