സൈബര്‍ സുരക്ഷ: വിദേശ ഏജന്‍സിയെ നിയോഗിക്കും മുമ്പ് അനുമതി തേടണം

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലക ള്‍, മറ്റ് അടിയന്തര സേവന വിഭാഗങ്ങള്‍ എന്നിവര്‍ ഐടി/സൈബര്‍ സുരക്ഷാ ഓഡിറ്റിങിനായി വിദേശ ഏജന്‍സികളെ നിയോഗിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ എന്‍ഒസി വാങ്ങിയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റു പ്രധാന വിഭാഗങ്ങളുടെയും സൈബര്‍ സുരക്ഷാ ഓഡിറ്റിങിനായി കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഐടി സുരക്ഷാ ഓഡിറ്റിങ് സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങളെ നിയോഗിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡം വകുപ്പുകള്‍ പാലിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it