ernakulam local

സൈബര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍ഫോപാര്‍ക്കില്‍

കാക്കനാട്: ജില്ലയിലെ ആദ്യ സൈബര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ഫോപാര്‍ക്കില്‍ യാഥാര്‍ഥ്യമാവുന്നു.  ഇന്‍ഫോപാര്‍ക്ക് കാംപസില്‍ ഇതിനായി കണ്ടെത്തിയ സ്ഥലത്ത് മാര്‍ച്ച് ഒന്നിന് തറക്കല്ലിടുന്നതോടെ എട്ട്് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവും. കെട്ടിട നിര്‍മാണത്തിനുള്ള ആദ്യഘട്ടം തുക സര്‍ക്കാന്‍ അനുവദിച്ചു. നാല് കോടി ചെലവ് പ്രതീക്ഷിക്കുന്ന ആദ്യ സൈബര്‍ പോലിസ് സ്‌റ്റേഷന്‍ നിര്‍മാണവും ഉടനെയുണ്ടാവും.
സൈബര്‍ കേസന്വേഷണത്തിനു പുറമേ പ്രാദേശിക ക്രമസമാധാന ചുമതലയും വഹിക്കുന്ന അത്യാധുനിക പോലിസ് സ്‌റ്റേഷനാണ് ഇന്‍ഫോ പാര്‍ക്കില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തു പെരുകി വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു മാത്രമായുള്ള പോലിസ് സ്‌റ്റേഷനായി ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷന്‍ മാറും.
ഇന്‍ഫോപാര്‍ക്ക് കാംപസില്‍ 46 സെന്റ് സ്ഥലം  കണ്ടെത്തിയിരുന്നുവെങ്കിലും സൈബര്‍ സ്‌റ്റേഷന്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി. പ്രാദേശിക കേസുകള്‍ കൈകാര്യം ചെയ്യുന്ന സാധാരണ പോലിസ് വിഭാഗത്തിനു പുറമേ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തെളിയിക്കുന്നതിനുമുള്ള അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെയുള്ള സൈബര്‍ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് 2006ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.
ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കു നേരെയുള്ള അക്രമങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും തടയാനുള്ള അടിയന്തര നടപടിയെന്ന നിലയിലാണു ഇന്‍ഫോപാര്‍ക്കില്‍ സൈബര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. 3,000 ചതുരശ്രയടി വിസ്തൃതിയില്‍ സൈബര്‍ ക്രൈം കോംപ്ലക്‌സ് നിര്‍മിക്കാന്‍ രൂപരേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പതിനായിരക്കണക്കിന് ടെക്കികള്‍ രാപകല്‍ ജോലിയെടുക്കുന്ന ഐടി മേഖലയില്‍ സൈബര്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമായില്ല. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മൂന്ന് എസ്‌ഐമാരും അനുബന്ധ ഉദ്യോഗസ്ഥരുമുള്ള വിഭാഗം സൈബര്‍ സ്‌റ്റേഷനിലുണ്ടാവും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിക്കും. രാജ്യാന്തര നിലവാരത്തിലുള്ള സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റാക്കി ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷന്‍ മാറ്റും.
Next Story

RELATED STORIES

Share it