Gulf

സൈബര്‍ കേന്ദ്രത്തിന്റെ പുതിയ ആസ്ഥാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ: ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റി(സിഐഡി)നു കീഴിലെ കോംപാറ്റിങ് സൈബര്‍ ക്രൈം സെന്ററിന്റെ പുതിയ ആസ്ഥാനവും ഓപറേഷന്‍സ്, മോണിറ്ററിങ് ആന്റ് സെക്യൂരിറ്റി കണ്‍ട്രോള്‍ ബ്രാഞ്ചും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു.
പൊതുസുരക്ഷാ മേധാവി മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി, ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ അബ്ദുല്ല അല്‍നഈമി, സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ് അല്‍കഅ്ബി, ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി വകുപ്പ് തലവന്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഉദ്ഘാടന ശേഷം ഓപറേഷന്‍സ് ബ്രാഞ്ചും സൈബര്‍ സെന്റര്‍ ആസ്ഥാനവും പ്രധാനമന്ത്രി ചുറ്റിക്കണ്ടു. ഓപറേഷന്‍സ് ബ്രാഞ്ചിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും സൈബര്‍ കോംപാറ്റിങ് സെന്റര്‍ സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിനെക്കുറിച്ചും ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ് അല്‍കഅ്ബി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്‍കി.
Next Story

RELATED STORIES

Share it