സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യവസായമായി മാറുന്നു: രാജ്‌നാഥ് സിങ്്

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ വ്യവസായമായി മാറുന്ന അവസ്ഥയുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ തെറ്റായ കൈകളില്‍ എത്തുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യ-പസഫിക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോലിസ് മേധാവികളുടെ അന്താരാഷ്ട്ര സംഘടനാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനുപുറമേ സാമൂഹിക മാധ്യമങ്ങള്‍ പലപ്പോഴും നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാവുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദം, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യല്‍ എന്നീ വിഷയങ്ങളിലാണ് മാധ്യമങ്ങള്‍ പലപ്പോഴും പോലിസ് അടക്കമുള്ള സംവിധാനങ്ങളെ വലയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it