ernakulam local

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ മുതുകാടിന്റെ മാജിക്‌ഷോ ഇന്ന്

കൊച്ചി: കേരള പോലിസിന്റെ സൈബര്‍ സുരക്ഷ ബോധവല്‍കരണ പരിപാടിയായ കിഡ്‌സ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി മജിഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് ഷോ ഇന്ന് നടക്കും. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഇന്ന് രാവിലെ ഒമ്പതിനാണ് ഇ-ലൂഷ്യന്‍സ് ഇന്ദ്രജാലവുമായി മുതുകാട് എത്തുന്നത്. കേരള പോലിസ്, മാജിക് അക്കാദമി, യുനിസെഫ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് ഉദ്ഘാടനം ചെയ്യും. എറണാകുളം സെന്റര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍  അനന്തലാല്‍, സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it