Flash News

സൈബര്‍ ആക്രമണം: നടപടി കൈക്കൊള്ളണമെന്ന് വിഎസ്



തിരുവനന്തപുരം: നീരാളി വൈറസിന്റെ ആക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ ഭീതിജനകമായ അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തില്‍, എല്ലാ സര്‍ക്കാര്‍ ഓഫിസുകളും മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ വിമുക്തമാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 2001-2006 കാലത്ത് സ്‌കൂള്‍കുട്ടികള്‍ക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയറില്‍ പരിശീലനം നല്‍കാന്‍ ശ്രമമുണ്ടായതാണ്. ആ നീക്കം എതിര്‍ത്തതിന്റെ ഫലമായി സ്‌കൂളുകള്‍ ഇന്നു മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ വിമുക്തമാണ്. എന്നാല്‍, ചില വകുപ്പുകള്‍ ഇപ്പോഴും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയിട്ടില്ല എന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുണ്ടായ വൈറസ് ബാധ സൂചിപ്പിക്കുന്നതെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it