Flash News

സൈബര്‍ ആക്രമണം തടയാന്‍ വാക്‌സിന്‍



വാഷിങ്ടണ്‍: ലോകത്തെ പ്രമുഖ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയ സൈബര്‍ ആക്രമണം തടയാന്‍ വാക്‌സിന്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. ആഴ്ചകള്‍ക്കു ശേഷം വീണ്ടും ചൊവ്വാഴ്ച സൈബര്‍ ആക്രമണം ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആക്രമണകാരിയായ ഫയലുകള്‍ തകര്‍ക്കാന്‍ പറ്റിയ ഒരു ഫയല്‍ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. വിന്‍ഡോസില്‍ വായിക്കാന്‍ മാത്രം കഴിയുന്ന ഫയല്‍ ഉണ്ടാക്കുന്നതാണ് പുതുതായി കണ്ടെത്തിയ വാക്‌സിന്‍.അതേസമയം, റാന്‍സംവെയര്‍ പകരുന്നത് എങ്ങനെയെന്ന് അറിയാനായില്ലെന്നും ഗവേഷകര്‍ പറഞ്ഞു. ആക്രമണത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യവും ഉറവിടവും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിദഗ്ധര്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it