Flash News

സൈബര്‍ ആക്രമണം കാസര്‍കോട്ടും

സൈബര്‍ ആക്രമണം കാസര്‍കോട്ടും
X


കാസര്‍കോട്: ലോകത്തെ തന്നെ പിടിച്ചുലച്ച സൈബര്‍ ആക്രമണം കാസര്‍കോട്ടും. കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ ജാസ്മാന്‍ ഏജന്‍സീസിലെ കമ്പ്യൂട്ടറുകളാണ് ഹാക്ക് ചെയ്തത്. അതേ സമയം ചന്ദ്രഗിരി ജങ്ഷനിലെ ഇലക്ട്രോണിക് സ്ഥാപനമായ മൈക്രോ കോര്‍പസിലും സൈബര്‍ ആക്രമണം നടന്നു.

റഷ്യയില്‍ നിന്നാണ് സൈബര്‍ ആക്രമണമുണ്ടായതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ജാസ്മാന്‍ ഏജന്‍സീസില്‍ ഹാക്കര്‍മാര്‍ ബിറ്റ്‌കോയിന്‍ വഴി 80,000 രൂപ നല്‍കിയാല്‍ കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കി തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കമ്പ്യൂട്ടറിലെ ഫോള്‍ഡറുകളോ ഫയലുകളോ തുറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. വിശ്വാസം വരാന്‍ ഫോള്‍ഡര്‍ തുറന്നു കാണിക്കാമെന്നും സന്ദേശമുണ്ടായിരുന്നു. 10,000 രൂപ നല്‍കാമെന്ന് പറഞ്ഞ് സന്ദേശം തിരിച്ചയച്ചെങ്കിലും പിന്നീട് അതിന് വഴങ്ങാതെ 1.10 ലക്ഷം രൂപ കൂട്ടി ആവശ്യപ്പെട്ടാണ് തിരിച്ച് സന്ദേശം എത്തിയത്.
Next Story

RELATED STORIES

Share it