സൈബര്‍ അജ്ഞത; റൂഡി ട്വീറ്റ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: പാകിസ്താനിലെ ഡോണ്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പരസ്യം പ്രസിദ്ധീകരിച്ചതായി പ്രചരിപ്പിച്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ നടപടി വിവാദമായി.വെബ്‌സൈറ്റില്‍ നിതീഷിന്റെ പരസ്യം പ്രദര്‍ശിപ്പിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും റൂഡി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. എന്നാല്‍, ഗൂഗഌന്റെ ഗൂഗ്ള്‍ ആഡ്‌സ് സേവനം വഴി പ്രസിദ്ധീകരിച്ച പരസ്യമായിരുന്നു ഇത്.
ഗൂഗ്ള്‍ ആഡ്‌സ് വഴി പ്രസിദ്ധീകരിച്ച പരസ്യത്തിന് ഡോണ്‍ പത്രവുമായി നേരിട്ടു ബന്ധമില്ല. ഗൂഗ്ള്‍ ആപ് സംവിധാനം സംബന്ധിച്ച് റൂഡിക്കുള്ള അജ്ഞതയാണ് ട്വിറ്റര്‍ പോസ്റ്റിന് കാരണമെന്ന് ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വ്യാപകമായി. റൂഡിയെ പരിഹസിച്ചും ട്വിറ്ററില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിച്ചു. പാകിസ്താന്‍ വാര്‍ത്താ വെബ്‌സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിച്ചിട്ട് നിതീഷിന് എന്തു ലാഭംകിട്ടുമെന്നാണ് പലരും ചോദിച്ചത്. നിരന്തരമായ വിമര്‍ശനത്തെ തുടര്‍ന്ന് റൂഡിക്ക് തന്റെ പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു.
Next Story

RELATED STORIES

Share it