thiruvananthapuram local

സൈഫുദ്ദീന്‍ വധശ്രമം; ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എസ്ഡിപിഐ പരാതി നല്‍കി

ബാലരാമപുരം: ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ പ്രവര്‍ത്തിക്കുന്ന എഎം മെഡിക്കല്‍സ് ഉടമയും എസ്ഡിപിഐ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സൈഫുദ്ദീനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂത്തതില്‍ പ്രതിഷേധം ശക്തമാവുന്നു.
കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ ജോണ്‍, ഡിവൈഎസ്പി എസ് സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് പാര്‍ട്ടി ഭാരവാഹികള്‍ പരാതി നല്‍കി. കഴിഞ്ഞ 28ന് രാത്രി 10.30 ഓടെ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് രണ്ടംഗസംഘം ബൈക്കിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലരാമപുരത്ത് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. അക്രമത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് 27ന് വൈകീട്ട് ആറിന് ബാലരാമപുരം ജങ്ഷനില്‍ എസ്ഡിപിഐയുടെ പ്രതിഷേധ യോഗം നടക്കും.
Next Story

RELATED STORIES

Share it