Flash News

സൈന്യത്തെ മാത്രമല്ല, ദേശീയ പതാകയെയും അപമാനിച്ചിരിക്കുന്നു;മോഹന്‍ഭാഗവതിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സൈന്യത്തെ മാത്രമല്ല, ദേശീയ പതാകയെയും അപമാനിച്ചിരിക്കുന്നു;മോഹന്‍ഭാഗവതിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
X
ന്യൂഡല്‍ഹി: സൈന്യം ആറോ ഏഴോ മാസം കൊണ്ട് ചെയ്യുന്നത് ആര്‍എസ്എസ് വെറും മൂന്ന് ദിവസം കൊണ്ട് ചെയ്യുമെന്ന മോഹന്‍ഭാഗവതിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ പ്രസ്താവന ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ അപമാനിക്കുന്ന പ്രസ്താവനയാണ് ഭാഗവത് നടത്തിയത്. സൈന്യം സല്യൂട്ട് ചെയ്യുന്ന ദേശീയ പതാകയെക്കൂടിയാണ് അദ്ദേഹം അപമാനിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. ആര്‍എസ്എസ് മാപ്പുപറയുക എന്ന ഹാഷ് ടാഗോടുകൂടിയാണ് രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.



'രക്തസാക്ഷികളെയും സൈനികരെയും അപമാനിച്ച മോഹന്‍ ഭാഗവത്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ അപമാനിച്ചത് സൈനികര്‍ സല്യൂട്ട് ചെയ്യുന്ന ദേശീയ പകാതയെക്കൂടിയാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും ഓരോ ഇന്ത്യക്കാരനെയുമാണ് താങ്കള്‍ അപമാനിച്ചത്.' രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
ആറ് ദിവസത്തെ മുസഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. സൈന്യം ആറോ ഏഴോ മാസം കൊണ്ട് ചെയ്യുന്നത് ആര്‍എസ്എസിന് മൂന്ന് ദിവസം കൊണ്ട് ചെയ്യാന്‍ സാധിക്കും. ആര്‍എസ്എസിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് സജ്ജമാക്കാന്‍ കഴിയും. അത് തങ്ങളുടെ കഴിവാണ്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
Next Story

RELATED STORIES

Share it