Idukki local

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവാവ് പിടിയിലായി



രാമങ്കരി: സൈന്യത്തില്‍ ജോലി വാഗ്ദാനം നല്‍കി  സഹപാഠികളുള്‍പ്പെടെയുള്ള നാട്ടുകാരില്‍ നിന്നും പതിനായിരക്കണക്കിന് രൂപയുടെ  തട്ടിപ്പ് നടത്തിവന്ന യുവാവ്  പിടിയിലായി. ട്രയിനിങ് കഴിയുകയും താന്‍ ഇപ്പോള്‍ ജാര്‍ഖണ്ഡില്‍  ജോലി നോക്കുകയാണന്നും  മറ്റും സുഹൃത്തുക്കളെയും  സഹപാഠികളെയും പറഞ്ഞു പറ്റിച്ചു കൊണ്ടായിരുന്നു തട്ടിപ്പ്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് ഇയാളെ പിടികൂടിയ ശേഷം പോലീസിന് കൈമാറിയതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്.   വെളിയനാട് ഗ്രാമപഞ്ചായത്ത് സ്വതന്ത്രമുക്ക് ജങ്ഷനില്‍ പുത്തന്‍ കളത്തില്‍ ഷിബിന്‍ തോമസ് (24)ആണ്  പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. രാമങ്കരി ഗ്രാമപഞ്ചായത്ത് മണലാടി സ്വദേശിയായസഹപാഠിയില്‍ നിന്നും  പല ഘട്ടങ്ങളിലായ് പതിനായിക്കണക്കിന് രൂപജോലി വാഗ്ദാനം ചെയ്ത് കൈപ്പറ്റിയിരുന്നു.   ഇതിന് പുറമെ മറ്റു പലരേം കബളിപ്പിക്കാനുള്ള ശ്രമം നടത്തിവരുകയായിരുന്നു. ഇതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവിനെ സഹപാഠിയുടെ ഓട്ടോറിക്ഷ തൊഴിലാളിയായ രക്ഷിതാവ് മറ്റു രണ്ടുപേര്‍ക്ക് കൂടി ജോലി ശരിപ്പെടുത്തണമെന്നും അതിനായ് അമ്പതിനായിരം രൂപ അവര്‍ തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അത്  വാങ്ങാനായ് എപ്പോള്‍ എത്തുമെന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഇന്നു തന്നെ ജാര്‍ഖണ്ഡിന് പോകേണ്ടതുള്ളതിനാല്‍ നാലുമണിയോടെ എത്തുമെന്നും അറിയിക്കുകയായിരുന്നു.  അഞ്ചുമണിയോടെ ഇയാള്‍ ബൈക്കില്‍ സഹപാഠിയുടെ വീട്ടില്‍ എത്തുകയും  രക്ഷിതാവ് ഒരുക്കിയ കെണിയില്‍ വീഴുകയും ആയിരുന്നു  സംഭവത്തെ തുടര്‍ന്ന് രാമങ്കരി  സ്റ്റേഷനില്‍ നിന്നും സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.
Next Story

RELATED STORIES

Share it