സൈനുദ്ദീന്‍ മുസ്ലാരുടെ നിര്യാണത്തില്‍ കെ.എം.സി.സി അനുശോചിച്ചു
BY ajay G.A.G19 Feb 2016 5:23 AM GMT
X
ajay G.A.G19 Feb 2016 5:23 AM GMT
ദുബയ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ െസക്രട്ടറിയും പ്രഗത്ഭ പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ ദുബയ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പ്രഭാഷണത്തെയും അധ്യാപനത്തെയും സ്നേഹിച്ച പണ്ഡിത സദസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു 'സൈനുല്‍ ഉലമ' ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്.
മുസ്ലിം സമുദായത്തിന് മത സാമൂഹ്യ വൈജ്ഞാനിക രംഗങ്ങളില്‍ പണ്ഡിതോചിതമായ നേതൃത്വം നല്കിയ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതരില്‍ പ്രമുഖനായിരുന്നു ചെറുശ്ശേരി ഉസ്താദ്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ തലപ്പത്ത് ഇരിക്കുമ്പോഴും മറ്റ് പല ഉന്നത പദവികള്‍ വഹിക്കുമ്പോഴും എളിയ ജീവിതശൈലിയും വിനയവും കൊണ്ട് ഏവര്‍ക്കും മാതൃകയായിരുന്നു അദ്ദേഹം.
ഉസ്താദിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം ആയിരക്കണക്കായ ശിഷ്യഗണങ്ങളുടെയും സമുദായത്തിന്റെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന്്്് ദുബയ്് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT