Flash News

സൈനിക സഹകരണം: ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുഎഇയില്‍

സൈനിക സഹകരണം: ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുഎഇയില്‍
X
[caption id="attachment_85390" align="alignnone" width="400"]Satellite ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖിനെ യു.എ.ഇ. പ്രതിരോധ മന്ത്രി മുഹമ്മദ് അഹമ്മദ് സ്വികരിക്കുന്നു[/caption]

അബുദബി:  ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറും അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഇന്നലെ അബുദബിയില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങള്‍ക്ക് പുറമെ ഗള്‍ഫ് മേഖലയിലേയും ആഗോള സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ യു.എ.ഇ. പ്രതിരോധ മന്ത്രി മുഹമ്മദ് അഹമ്മദ്, യു.എ.ഇ.ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ഹമാദ് മുഹമ്മദ്, ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം എന്നിവരും പങ്കെടുത്തു. മേഖലയില്‍ സുരക്ഷയും സമാധാനാവും ഉറപ്പാക്കാന്‍ തീവ്രവാദത്തെ നേരിടാന്‍ ലോകരാജ്യങ്ങള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദുമായും പരീഖര്‍ കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it