World

സൈനിക, റെഡ്‌ക്രോസ് ചര്‍ച്ചയ്ക്ക് ഇരു കൊറിയകളും ധാരണ

സോള്‍: ട്രംപ്-കിം ഉച്ചകോടി അടുത്തിരിക്കെ തയ്യാറെടുപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഉന്നത തല ചര്‍ച്ച നടത്തി. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനു ജൂണ്‍ 14ന് ഇരു രാജ്യങ്ങളുടെയും സൈനിക തലവന്‍മാര്‍ യോഗം ചേരാനും യുദ്ധാനന്തരം വിഭജിക്കപ്പെട്ട കുടുംബങ്ങളുടെ കുടിച്ചേരലുമായി ബന്ധപ്പെട്ട ചര്‍കള്‍ക്കായി ജൂണ്‍ 22ന് റെഡ്‌ക്രോസ് യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്.
ആഗസ്തില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജൂണ്‍ 18നു യോഗം ചേരാനും ഇരു രാജ്യത്തെയും തമ്മില്‍ ധാരണയായി.  ഈ മാസം ആദ്യമാണു ചര്‍ച്ച തീരുമാനിച്ചിരുന്നതെങ്കിലും ദക്ഷിണ കൊറിയയും യുഎസും സംയുക്ത സൈനികാഭ്യാസം നടത്തിയ പശ്ചാത്തലത്തില്‍ ഉത്തര കൊറിയ നേരത്തെ ചര്‍ച്ച ആവശ്യപ്പെടുകയാണ്. ഈ മാസം കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും ഇരു കൊറിയകളും ധാരണയിലെത്തി.
മേഖലയെ ആണവ നിരായുധീകരിക്കാനും  സമാധാനവും സഹകരണവും പുനസ്ഥാപിക്കാനും ഏപ്രിലില്‍ നടന്ന ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിയില്‍ തീരുമാനമായിരുന്നു.
Next Story

RELATED STORIES

Share it