Flash News

സൈനികര്‍ സെല്‍ഫി പോസ്റ്റുകള്‍ ഇടുന്നതിനു റഷ്യയില്‍ വിലക്ക്‌



മോസ്‌കോ: സൈനികരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ജോലിക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ സെല്‍ഫി പോസ്റ്റുകള്‍ ഇടുന്നതിനു റഷ്യയില്‍ വിലക്ക്. ഇതു സംബന്ധിച്ച ബില്ല്  നിയമ, പ്രതിരോധ മന്ത്രാലയം തയ്യാറാക്കി. സൈനികര്‍ ജോലിക്കിടയിലുള്ള  സെല്‍ഫി ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ അതു സുരക്ഷാ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നു ബില്ല് ചൂണ്ടിക്കാട്ടുന്നു. എവിടെയാണു സൈനികരെ വ്യന്യസിപ്പിച്ചതെന്ന് എതിരാളികള്‍ക്ക് മനസ്സിലാക്കാന്‍ ഇതു സഹായകരമാവും. ഇതൊഴിവാക്കാനാണു നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it