സൈനികരുടെ മൃതദേഹങ്ങള്‍ ബേസ് ക്യാംപില്‍

ജമ്മു: സിയാച്ചിന്‍ മഞ്ഞുമലയില്‍ കൊല്ലപ്പെട്ട ഒമ്പതു സൈനികരുടെ മൃതദേഹങ്ങള്‍ ലഡാക് മേഖലയിലെ സിയാച്ചിന്‍ ബേസ് ക്യാംപിലെത്തിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ ലേയിലേക്ക് കൊണ്ടുപോവും. കാലാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കോപ്റ്ററുകളില്‍ മൃതദേഹങ്ങള്‍ സിയാച്ചിന്‍ ബേസില്‍ എത്തിക്കാനായതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എംബാം ചെയ്യാന്‍ ഹുണ്ടൂരിലെ സൈനിക ആശുപത്രിയിലേക്ക് അയച്ചു. കാലാവസ്ഥ അനുകൂലമാവുന്നതുവരെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it