Flash News

സൈനികരുടെ അവശിഷ്ടങ്ങള്‍ തേടി യുഎസ് സംഘം



ഇറ്റാ നഗര്‍: രണ്ടാം ലോകയുദ്ധക്കാലത്ത് കാണാതായ തങ്ങളുടെ സൈനികരുടെ വിവരങ്ങള്‍ തേടി യുഎസ് പ്രതിരോധ വകുപ്പ് പ്രതിനിധികള്‍ വീണ്ടും ഇന്ത്യയില്‍. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനാണ് സംഘം രാജ്യത്തെത്തിയത്. രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായിരുന്ന യുഎസ് വ്യോമസേനാംഗങ്ങളുടെ വിവരങ്ങള്‍ തേടിയാണ് സംഘം അഞ്ചാം തവണയും ഇന്ത്യയില്‍ എത്തുന്നത്. ഏകദേശം നാനൂറോളം വൈമാനികര്‍ ഇക്കാലയ—ളവില്‍ രാജ്യത്തെ ഹിമാലയന്‍ മേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. യുദ്ധകാലത്ത് ചൈനീസ് സേനയ്ക്ക് സഹായം എത്തിക്കുന്നതിനായാണ് യുഎസ് വിമാനങ്ങള്‍ ഹിമാലയത്തിനു മുകളിലൂടെയുള്ള പാതകള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍, പല വിമാനങ്ങളും കാണാതായി. ഇതില്‍ പലതിനെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇവര്‍ക്കായുള്ള തിരച്ചിലുകള്‍ക്കായി 2013ലാണ് യുഎസ് നടപടികള്‍ ആരംഭിക്കുന്നത്. 2015ല്‍ നടത്തിയ അന്വേഷണത്തില്‍ വൈമാനികരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു ഇവ തിരിച്ചറിഞ്ഞത്. 2016ല്‍ ഗ്രാമീണര്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷവും യുഎസ് പ്രതിരോധ വിഭാഗം നിയോഗിച്ച സംഘം ഹിമാലയത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ 30 ദിവസത്തോളം പരിശോധന നടത്തിയിരുന്നു.
Next Story

RELATED STORIES

Share it