സൈനികന്റെ സംസ്‌കാരത്തിന് സവര്‍ണര്‍ അനുമതി നിഷേധിച്ചു

സൈനികന്റെ സംസ്‌കാരത്തിന്  സവര്‍ണര്‍ അനുമതി നിഷേധിച്ചു
X
pampore-crpf-attack-759

ആഗ്ര: ഫിറോസാബാദ് പാംപൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ശവസംസ്‌കാരത്തിന് ജന്മനാട്ടില്‍ സവര്‍ണരുടെ വിലക്ക്. ഫിറോസാബാദ് ജില്ലയിലെ ഷികോഹബാദ് നഗ്‌ലകേവല്‍ ഗ്രാമത്തിലെ സവര്‍ണരാണ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് സൈനികന്‍ വീര്‍ സിങിന്റെ മൃതദേഹമടക്കാന്‍ പൊതുസ്ഥലം അനുവദിക്കുന്നതില്‍ തടസ്സമുന്നയിച്ചത്.
നാത് (മല്ലന്‍) സമുദായാംഗമാണ് വീര്‍ സിങ്. സംഭവം വിവാദമായതോടെ ജില്ലാ അധികൃതര്‍ ഇടപെടുകയും 10 ചതുരശ്ര മീറ്റര്‍ സ്ഥലം ഗ്രാമീണര്‍ വിട്ടുകൊടുക്കാന്‍ സമ്മതിക്കുകയുമായിരുന്നു.
ഗ്രാമീണ റോഡിനോടു ചേര്‍ന്ന് വര്‍ഷംതോറും ഉല്‍സവം നടക്കുന്ന പൊതുസ്ഥലത്ത് സൈനികന്റെ ശവസംസ്‌കാരം നടത്താനും അവിടെ ഒരു സ്തൂപം ഉയര്‍ത്താനുമായിരുന്നു സൈനികന്റെ കുടുംബം ആഗ്രഹിച്ചിരുന്നത്. ഇതാണ് മേല്‍ജാതിക്കാര്‍ തടഞ്ഞത്.
52കാരനായ സിങ് 1981ലാണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഒരു മകളും രണ്ട് ആണ്‍മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വീര്‍ സിങ്.
Next Story

RELATED STORIES

Share it