സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊല്ലം: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ലാന്‍സ് നായിക് ബി സുധീഷിന് ജന്‍മനാട് ഇന്നു വിടനല്‍കും. മൃതദേഹം പൂര്‍ണ സൈനികബഹുമതികളോടെ ഉച്ചയ്ക്ക് ഒന്നിന് മണ്‍ട്രോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാവിലെ ആറിന് പാങ്ങോട് സൈനിക ആശുപത്രിയില്‍നിന്ന് വിലാപയാത്രയായി മണ്‍ട്രോതുരുത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ഗവ. എല്‍പി സ്‌കൂളില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വീട്ടിലെത്തിച്ച ശേഷം മുളച്ചന്ത്ര ക്ഷേത്രമൈതാനത്ത് സജ്ജീകരിച്ച വേദിയില്‍ ഒന്നര മണിക്കൂര്‍ പൊതുദര്‍ശനം. അവിടെ സൈന്യം ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിക്കും.
Next Story

RELATED STORIES

Share it