Flash News

സൈനികന്റെ മരണം നിപാബാധയല്ല

സൈനികന്റെ മരണം നിപാബാധയല്ല
X


കൊല്‍ക്കത്ത: അവധി കഴിഞ്ഞ് മടങ്ങി കൊല്‍ക്കത്തയില്‍ മരിച്ച മലയാളി സൈനികന് നിപാ ബാധിച്ചില്ലെന്ന് സ്ഥിരീകരണം. മെയ് 27 നാണ് സൈനികന്‍ മരണമടഞ്ഞത്.ഇദ്ദേഹത്തിന്റെ മരണം നിപാ വൈറസ് ബാധ മൂലമാണെന്ന സംശയത്തെ തുടര്‍ന്ന് ശരീര സ്രവം പരിശോധനയ്ക്ക് പുണെയിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട് .പാലക്കാട് സ്വദേശിയായ സീനു പ്രസാദി (27)ന്റെ മരണമാണ് നിപാ ബാധിച്ചാണെന്ന സംശയം ഉയര്‍ത്തിയത്. കൊല്‍ക്കത്തയില്‍ വില്യം ഫോര്‍ട്ടിലായിരുന്നു ഇദ്ദേഹത്തിനെ നിയമിച്ചിരുന്നത്.അസുഖബാധിതനായ സീനുവിനെ മെയ് 20 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 27 ഞായറാഴ്ച ഇദ്ദേഹം മരിച്ചു. മെയ് 28 ന് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു.
മരണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉയര്‍ന്നപ്പോഴാണ് ഇത് നിപാ വൈറസ് ബാധയാണോയെന്ന സംശയം പരിഹരിക്കാന്‍് പുനെയിലേക്ക് ശരീര സ്രവം അയച്ചത്. മരണവാര്‍ത്ത കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഈസ്‌റ്റേണ്‍ കമാന്റ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് അറിയിച്ചത്‌
Next Story

RELATED STORIES

Share it