സൈനികന്റെ മരണം: നിപയില്ലെന്ന് സ്ഥിരീകരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മരിച്ച മലയാളി സൈനികന് നിപാ ബാധിച്ചില്ലെന്ന് സ്ഥിരീകരണം. മെയ് 27നാണ് സൈനികന്‍ മരിച്ചത്. മരണം നിപാ വൈറസ് ബാധ മൂലമാണെന്ന സംശയത്തെ തുടര്‍ന്ന് ശരീര സ്രവം പരിശോധനയ്ക്ക് പുനെയിലേക്ക് അയച്ചിരുന്നു. പാലക്കാട് സ്വദേശിയായ സീനു പ്രസാദി (27)ന്റെ മരണമാണ് നിപാ ബാധിച്ചാണെന്ന സംശയം ഉയര്‍ത്തിയത്. കൊല്‍ക്കത്തയില്‍ വില്യം ഫോര്‍ട്ടിലായിരുന്നു ഇദ്ദേഹത്തെ നിയമിച്ചിരുന്നത്. അസുഖബാധിതനായ സീനുവിനെ മെയ് 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 27 ഞായറാഴ്ച ഇദ്ദേഹം മരിച്ചു. 28ന് മൃതദേഹം സംസ്‌കരിച്ചു. മരണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉയര്‍ന്നപ്പോഴാണ് പുനെയിലേക്ക് ശരീര സ്രവം അയച്ചത്.
'തിരഞ്ഞെടുപ്പ്
തോല്‍വിക്ക്
വോട്ടിങ് മെഷീനെ
പഴിചാരുന്നു'
കൊല്‍ക്കത്ത: തോല്‍വി അംഗീകരിക്കാന്‍ പറ്റാത്ത രാഷ്ട്രീയപാര്‍ട്ടികളാണ് വോട്ടിങ് യന്ത്രത്തെ കുറ്റം പറയുന്നതെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ട് വരാനുള്ള സാധ്യതകളില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തോല്‍വി അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ക്ക് പഴിചാരാനുള്ള മാര്‍ഗമായാണ് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം ആരോപിക്കുന്നതെന്നും റാവത്ത് പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുകളൊന്നുമില്ലെന്നും എന്തെങ്കിലും പരാതി വരുന്ന സ്ഥലങ്ങളില്‍ ഉടനടി പരിഹാരം കാണാറുണ്ടെന്നും റാവത്ത് വ്യക്തമാക്കി.









Next Story

RELATED STORIES

Share it