സൈനികനെ നാട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായി

മാന്നാര്‍: സൈനികനെ അവധിക്കു നാട്ടിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ നിന്നു കാണാതായതായി പരാതി. മാന്നാര്‍ കുട്ടംപേരൂര്‍ നല്ലവീട്ടില്‍ കിഴക്കേതില്‍ സുരേഷ്‌കുമാറി(44) നെയാണു കാണാതായത്.

അര്‍ധസൈനിക വിഭാഗമായ ഗ്രഫില്‍ ഡ്രൈവറായി ജോലിചെയ്തു വന്നി സുരേഷ് 15നാണു നാട്ടിലേ ക്കു യാത്രതിരിച്ചത്. ഇവിടെജോലിചെയ്യുന്ന സുഹൃത്തായ കായംകുളം സ്വദേശിക്കൊപ്പം റങ്കിയാ-ഗോഹട്ടി ബാംഗ്ലൂര്‍ എക്‌സ്പ്രസില്‍ യാത്രചെയ്യവെ ചെന്നൈയില്‍വച്ച് കാണാതായെന്നാണു വീട്ടുകാര്‍ക്കു സുഹൃത്ത് നല്‍കിയ വിവരം. ഇയാളുടെ ബാഗും മറ്റു സാധനങ്ങളും സുഹൃത്ത് വീട്ടുകാരെ ഏല്‍പ്പിക്കുകയും ചെ
യ്തു.
സുഹൃത്ത് ട്രെയിനില്‍ ഉറക്കമായിരുന്നുവെന്നും കോയമ്പത്തൂരിനു സമീപം വച്ച് ഉണര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്നയാ ള്‍ ചെന്നൈയില്‍ ഇറങ്ങിപ്പോയെന്നു സഹയാത്രികര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് സുരേഷിന്റെ മാതാവ് തങ്കമ്മയും ഭാര്യ ബിന്ദുവും മാന്നാര്‍ പോലിസിലും കോട്ടയം റെയില്‍വേ പോലിസിലും പരാതിനല്‍കി.

Next Story

RELATED STORIES

Share it