സൈക്ലിങ് വേദി അടുത്ത മാസം സജ്ജമാവും

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ സൈക്ലിങ് മല്‍സരങ്ങളുടെ ട്രാക്കുകള്‍ അടുത്ത മാസം മധ്യത്തോടെ പൂര്‍ത്തിയാവുമെന്ന് റിയോ സിറ്റി മേയര്‍ എഡ്വാഡോ പസേ. ട്രാക്കുകള്‍ രണ്ടാഴ്ചക്കുള്ളില്‍ മല്‍സരത്തിന് മല്‍സര യോഗ്യമാവുമെന്നും അവസാനഘട്ട പരിശോധനകള്‍ ഈ മാസം 25നു നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
സൈക്ലിങ് ട്രാക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങിയതിനെ കോണ്‍ട്രാക്റ്റ് കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ആഗസ്ത് അഞ്ച് മുതല്‍ 21 വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
വേദിയിലെ ട്രാക്ക് നിര്‍മാ ണം, വെളിച്ചം, ശീതീകരണ സംവിധാനം മറ്റ് അവശ്യസൗകര്യങ്ങള്‍ എന്നിവ പൂര്‍ത്തിയായതായും അവസാനവട്ട മിനുക്കു പണികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും മേയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it