Flash News

സൈക്ലിങ് ചാംപ്യന്‍ഷിപ്പ് ; തിരുവനന്തപുരം ഒന്നാമത്



കഴക്കൂട്ടം: 22ാമത് സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യന്‍ഷിപ്പ് മല്‍സരത്തില്‍ 29 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോള്‍ കരസ്ഥമാക്കി. 13 പോയിന്റോടെ ഇടുക്കി ജില്ല റണ്ണറപ്പായി. വെട്ടുത്തുറ പള്ളിത്തുറ തീരദേശ റോഡില്‍ രണ്ടു ദിവസമായി നടന്ന മല്‍സരത്തിന്റെ സമാപനവും സമ്മാനവിതരണവും ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി നിര്‍വഹിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, കേരളാ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് വി കെ ഹരികുമാര്‍ പങ്കെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികളടക്കം 350ഓളം പേരാണ് മല്‍സരത്തില്‍ പങ്കെടുത്തത്. വിജയികളെ ഒക്ടോബര്‍ 28 മുതല്‍ 31 വരെ കര്‍ണാടകയിലെ ജമകണ്ടിയില്‍ നടക്കുന്ന 22ാമത് ദേശീയ റോഡ് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കും.
Next Story

RELATED STORIES

Share it