kozhikode local

സേവ് നോട്ട് ബുക്ക് ഉദ്ഘാടനം

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നോട്ടുപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ലവ് ഡെയില്‍ ഫൗണ്ടേഷന്റെ മിഷന്‍ മില്യന്‍ ബുക്‌സു’മായി സഹകരിച്ച് നടപ്പാക്കുന്ന സേവ് നോട്ട് ബുക്ക്  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ പത്തുമണിക്ക് എരഞ്ഞിപ്പാലത്തുള്ള കരുണ സ്‌കൂളില്‍ സാഹിത്യകാരന്‍ കെ പി രാമനുണ്ണി നിര്‍വഹിക്കും.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ കെ  സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് നഗര പരിധിയില്‍ ഉള്ള വിദ്യാലയങ്ങളിലെ ഓരോ അധ്യാപകര്‍ ചടങ്ങില്‍ എത്തിച്ചേരും. വിദ്യാര്‍ഥികള്‍ ഉപയോഗിച്ചുകഴിഞ്ഞ നോട്ടുബുക്ക്, ടെക്സ്റ്റ് ബുക്ക്, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ ശേഖരിക്കുകയും പകരം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു കുട്ടിക്ക് പത്ത് എന്ന കണക്കില്‍ പുതിയ നോട്ടുബുക്കുകള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്. എന്നാല്‍ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സ്‌കൂളുകള്‍ വിമുഖരാണ്. രജിസ്‌ട്രേഷന്റെ സമയപരിധി നീട്ടിയെങ്കിലും 1119 സ്‌കൂളുകളുള്ള ജില്ലയില്‍ നിന്നും നൂറില്‍ താഴെ സ്‌കൂളുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
സേവിന്റെ വെബ്‌സൈറ്റ് ആയ ംംം.മെ്‌ല്മമേസമൃമ.ംലലയഹ്യ.രീാന്റെ ശിളീൃാമശേീി എന്ന പേജില്‍ നിന്നു സര്‍ക്കുലറും ഫോറവും ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ മാസം 31 വരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സേവ് ജില്ലാ കോര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it