സേവനവ്യവസ്ഥകള്‍ അട്ടിമറിക്കരുത്: അസെറ്റ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സേവനവ്യവസ്ഥകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്റെ രണ്ടാംഘട്ട റിപോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അസോസിയേഷന്‍ ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്).
വിദ്യാലയങ്ങളെയും ഓഫിസുകളെയും ലാഭകേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ച് കമ്മീഷനോട് നിര്‍ദേശങ്ങളാവശ്യപ്പെട്ടുവോ എന്ന് സംശയിക്കുംവിധമാണ് കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവനകളും ശുപാര്‍ശകളും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിഷ്‌കരണത്തിന് ജീവനക്കാരോടും അധ്യാപകരോടുമുള്ള നിഷേധാത്മക സമീപനം ആദ്യം സര്‍ക്കാര്‍ കൈയൊഴിയണം. ജീവനക്കാരുടെ കാര്യശേഷിയും പ്രവര്‍ത്തനമികവും വിലയിരുത്തുന്നതിന് കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ മികച്ചതും സുതാര്യവുമായ മാര്‍ഗങ്ങളുണ്ട്. അതിന് സര്‍ക്കാര്‍ മേഖലയെ കാലാനുസൃതമാക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളാണു വേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് സുനില്‍ വെട്ടിയറ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it