Flash News

സേലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു മരണം

എടത്വാ (ആലപ്പുഴ): ബംഗളൂരുവില്‍ നിന്നു തിരുവല്ലയ്ക്കു പോയ സ്വകാര്യ ബസ് സേലത്ത് അപകടത്തില്‍പ്പെട്ട് ആറു മലയാളികള്‍ ഉള്‍പ്പെടെ ഏഴു മരണം. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളും നാലു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്. ആലപ്പുഴ കാട്ടാപ്പള്ളില്‍ അഞ്ചില്‍ പരേതനായ കുഞ്ഞച്ചന്റെ മകന്‍ ജോര്‍ജ് ജോസഫ് (മോന്‍സി- 62), ഭാര്യ അല്‍ഫോന്‍സ ജോര്‍ജ് (55), മകള്‍ ഡിനു ജോസഫ് (32), ഭര്‍ത്താവ് തൃശൂര്‍ ഇരിങ്ങാലക്കുട യൂകെന്‍ വീട്ടില്‍ സിജി വിന്‍സെന്റ് (35), ബംഗളൂരു എസ്ജി പാളയയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴ എടത്വാ സ്വദേശി സെന്റ് അലോഷ്യസ് കോളജ് റിട്ട. പ്രഫസര്‍ കരിക്കംപള്ളി നന്നാട്ടുമാലിയില്‍ ജിം ജേക്കബ് കരിക്കംപള്ളി (58), ആലപ്പുഴ തലവടി ചിറ്റേഴത്ത് ഷാനു വി തര്യന്‍ (28), ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന തിരിച്ചറിയാത്ത പുരുഷന്‍ എന്നിവരാണ് മരിച്ചത്. സംസ്ഥാനപാതയില്‍ മാമാങ്കത്താണ് ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെ അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്നു തിരുവല്ലയിലേക്കു പോയ യാത്രാ ട്രാവല്‍സിന്റെ സ്വകാര്യ ബസ്സില്‍ സേലത്തു നിന്നു കൃഷ്ണഗിരിയിലേക്കു പോയ മറ്റൊരു ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരില്‍ ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പെടെ 15 മലയാളികളുണ്ട്. മരിച്ച ജിം ജേക്കബിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ 31 പേരെ സേലത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അല്‍ഫോന്‍സയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ആലുവയിലേക്ക് വരുമ്പോഴായിരുന്നു അപകടം. സിജിയുടെ മകന്‍ ഏദന്‍ കൂടെയുണ്ടായിരുന്നെങ്കിലും തെറിച്ചുപോയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മോന്‍സിയുടെ മറ്റൊരു മകള്‍ ഡാനു ജോസഫ്. ജിം ജേക്കബിന്റെ ഭാര്യ ചങ്ങനാശ്ശേരി തോട്ടാശ്ശേരി കുടുംബാംഗം മിനി ജിം. മക്കള്‍. ജയിംസ് ജിം, ആന്റണി ജിം. മരിച്ച ഷാനോ വി തര്യന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടര മാസം മാത്രമേ ആയിട്ടുള്ളൂ.
Next Story

RELATED STORIES

Share it