Flash News

സേലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഹാദിയയെ കാണാന്‍ അനുവദിച്ചില്ല

കെ  എന്‍  നവാസ് അലി
സേലം: ഹാദിയയുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ അഭിമുഖം അവസാന നിമിഷം കോളജ് അധികൃതര്‍ ഒഴിവാക്കി. സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ പതിനൊന്നോടെ നടത്താനിരുന്ന ഹാദിയയുമായുള്ള അഭിമുഖമാണ്  സമ്മര്‍ദത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഒഴിവാക്കിയത്.
തിങ്കളാഴ്ച കോളജിലെത്തിയ അഭിഭാഷകനോട് ചൊവ്വാഴ്ച ഹാദിയ മാധ്യമങ്ങളെ കാണുമെന്ന് പ്രിന്‍സിപ്പല്‍ കണ്ണന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മാധ്യമ പ്രവര്‍ത്തകര്‍ കോളജിലെത്തിയത്. മാനേജ്‌മെന്റ് അധികൃതര്‍ ഏറെനേരം യോഗം ചേര്‍ന്നശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹാദിയയെ കാണാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ നേരിട്ട് അറിയിച്ചു.
ഹാദിയ കോളജില്‍ ചേര്‍ന്നത് പഠിക്കാന്‍ വേണ്ടി മാത്രമാണെന്നും വാര്‍ത്താസമ്മേളനം നടത്തുന്നതുള്‍പ്പെടെയുള്ള ഒരു കാര്യവും അനുവദിക്കുകയില്ലെന്നും ഇതുകോളജിന്റെ മൊത്തം അച്ചടക്കത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ കോളജില്‍ തികച്ചും സന്തോഷവതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മറ്റുള്ളവരുമായി ഫോണില്‍ ബന്ധപ്പെടുന്നതിന് എന്തുകൊണ്ട് അനുവദിക്കുന്നില്ലായെന്നു ചോദിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നു പറഞ്ഞ് അദ്ദേഹം വിലക്കി.
സേലം അസി. കമ്മീഷണര്‍ സെല്‍വരാജിന്റെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘവും കോളജിലെത്തിയിരുന്നു. അതേസമയം, ഷെഫിന്‍ ജഹാനെതിരേ ഹാദിയ പരാതി നല്‍കിയെന്ന വ്യാജ വിവരങ്ങളുമായി എന്‍ഐഎ രംഗത്ത് വന്നു. ഇന്നലെ  ഹാദിയ മാധ്യമ പ്രവര്‍ത്തകരെ കാണാനിരിക്കെയായിരുന്നു പരാതി നല്‍കിയെന്ന് വ്യാജ വിവരങ്ങളുമായി എന്‍ഐഎ പ്രാദേശിക തമിഴ് മാധ്യമ പ്രവര്‍ത്തകരെ സമീപിച്ചത്. എന്നാല്‍, ഇങ്ങനെയൊരു വിവരം അറിയില്ലെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it