thiruvananthapuram local

സേഫ് കേരള: ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കാട്ടാക്കട: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് കാട്ടാക്കട, വീരണകാവ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വീരണകാവ് പിഎച്ച്‌സി ഡോക്ടര്‍ നെല്‍സണ്‍, ഹെല്‍ത്ത്— ഇന്‍സ്‌പെക്ടര്‍ സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ 18 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
ഹോട്ടല്‍, ബേക്കറി, സോഡ ഫാക്ടറികള്‍, ഐസ് ഫാക്ടറികള്‍ എന്നിവിടങ്ങളിലായിരുന്നു രാവിലെ പരിശോധന നടത്തിയത്. ഇവയില്‍ അഞ്ചോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇവര്‍ ഹെല്‍ത്ത്— കാര്‍ഡ്— ഇല്ലാതെയാണ് ജോലി ചെയ്തിരുന്നത്.
ഇവര്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കി. മാലിന്യങ്ങള്‍ നെയ്യാര്‍ കനാലില്‍ ഒഴുക്കുന്ന ചില സ്ഥാപങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കാട്ടാക്കടയില്‍ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ ചുമതല വഹിക്കുന്ന ആദര്‍ശിന്റെ നേതൃത്വത്തില്‍ രാവിലെ 9ന് ആരംഭിച്ച പരിശോധനയില്‍ കാട്ടാക്കട, കട്ടക്കോട് എന്നിവിടങ്ങളിലെ രണ്ടു ഹോട്ടലുകള്‍ക്ക് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതു കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ നോട്ടീസ് നല്‍കി. ഹോട്ടല്‍, ബേക്കറി, കൂള്‍ബാര്‍ എന്നിങ്ങനെ 14 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ജൂനിയര്‍ ഹെല്‍ത്ത്— ഇന്‍സ്‌പെക്ടര്‍മാരായ ഗോപിനാഥന്‍ നായര്‍, ജോയ്, സതീഷ്—, ശ്രീജിത്ത്— എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമാനുസരണം പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it