ernakulam local

സേഫ് കേരളാ റെയ്ഡ്: 51 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; രണ്ട് എണ്ണം അടച്ചുപൂട്ടി

കോട്ടയം: സേഫ് കേരളയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളിലും ലബോറട്ടറികളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ജില്ലയിലെ 212 ലബോറട്ടറികളിലും 49 എക്‌സ്‌റേ യൂനിറ്റുകളിലും 15 സ്‌കാനിങ് സെന്ററുകളിലുമടക്കം ആകെ 275 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധയില്‍ രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും 51 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കുകയും ചെയ്തു. ലൈസന്‍സില്ലാത്തതെ പ്രവര്‍ത്തിച്ചതിനും പകര്‍ച്ചവ്യാധി പകരുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനും പൊതുശല്യമുണ്ടാക്കിയതിനും മാലിന്യം ശരിയായി സംസ്‌കരിക്കാ—ത്തതിനുമാണ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.
33 ലബോറട്ടികളും നാല് എക്‌സേറ യൂനിറ്റുകളും രണ്ട് സ്‌കാനിങ് സെന്റുറുമടക്കം 39 എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാനപത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മൂന്ന് എക്‌സ്‌റേ യൂനിറ്റുകളും ഒരു സ്‌കാനിങ് സെന്ററും കണ്ടെത്തി.
27 ലബോറട്ടറികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണു പ്രവര്‍ത്തിക്കുന്നത്. ഉപകരണങ്ങളുടെ പ്രവര്‍ത്തന ക്ഷമത ശരിയല്ലാതെ പ്രവര്‍ത്തിക്കുന്ന 12 ലബോറട്ടറികളുമുണ്ട്. ശരിയായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെ പ്രവര്‍ത്തിച്ച 19ഉം അണുവിമുക്തി വരുത്താത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന 11ഉം ലബോറട്ടറികളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്രവൈസര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെ 45 ടീമുകളിലായി 261 പേരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it