സേനാ താവളങ്ങൡലെ സുരക്ഷ വിലയിരുത്താന്‍ സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സേനാ താവളങ്ങളിലെ സുരക്ഷ വിലയിരുത്താന്‍ സമിതി രൂപീകരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ഇത്തരം തന്ത്രപ്രധാന കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കി നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വിവിധ കമാന്‍ഡിങ് ഓഫിസര്‍മാരോട് ആവശ്യപ്പെട്ടു.
അതേസമയം, പ്രസ്തുത കമ്മിറ്റിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പരീക്കര്‍ തയ്യാറായില്ല. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. അടുത്തയാഴ്ചയോടുകൂടി സംഘം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സൈനിക താവളങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പഠിച്ച ശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുക. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ഒരു തരത്തിലും പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it