സേനാ തലവന്‍മാരുമായി പ്രധാനമന്ത്രി കൊച്ചിയില്‍ ചര്‍ച്ച നടത്തും

കൊച്ചി: കര, നാവിക, വായു സേനകളുടെ തലവന്‍മാരുമായി ഒരുമിച്ച് പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും. ആദ്യമായാണ്— ഡല്‍ഹിക്കു വെളിയില്‍ ഇത്തരത്തില്‍ ചര്‍ച്ച നടക്കുന്നത്. കൊച്ചി തീരത്തുനിന്ന് 40 നോട്ടില്‍ക്കല്‍ മൈല്‍— അകലെ അറബിക്കടലില്‍ ഇന്ത്യന്‍ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് സേനാ തലവന്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ തന്ത്രപ്രധാന കൂടിക്കാഴ്ച നടക്കുക.

രാവിലെ 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെയാണ്— ചര്‍ച്ച. ആകാശത്തും കരയിലും കടലിലുമായി സൈനികര്‍ ഐഎന്‍എസ് വിക്രമാദിത്യക്ക് സുരക്ഷയൊരുക്കും. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന സൈനിക തലവന്‍മാരുടെ യോഗത്തില്‍ ഈ വര്‍ഷം ഡല്‍ഹിക്കു പുറത്ത് ഇത്തരം യോഗത്തിനു വേദിയൊരുക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചി തീരത്ത് ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേന മേധാവി ജനറല്‍ ധല്‍ബീര്‍ സിങ് സുഗാഹ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ കെ ധവാന്‍, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നുരാവിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കും. തുടര്‍ന്ന് സേനാ തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി നാവികതാവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ഐഎന്‍എസ് വിക്രമാദിത്യയിലേക്കു പോവും.
Next Story

RELATED STORIES

Share it