Flash News

സേനാ കോപ്റ്റര്‍ തകര്‍ന്ന് ഏഴ് ജവാന്‍മാര്‍ മരിച്ചു



ഇറ്റാനഗര്‍/ ന്യൂഡല്‍ഹി: വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അരുണാചല്‍പ്രദേശിലെ തവാങിനടുത്ത് ഉള്‍ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. കോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെ അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ടു സൈനികരുമാണ് മരിച്ചത്.  യാങ്‌സ്റ്റേയിലെ പട്ടാള ക്യാംപിലേക്ക് മണ്ണെണ്ണ കന്നാസുകള്‍ എത്തിക്കാന്‍ പുറപ്പെട്ടതായിരുന്നു റഷ്യന്‍ നിര്‍മിത കോപ്റ്റര്‍. മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിങ് കമാന്‍ഡര്‍ വിക്രം ഉപാധ്യായ, സ്‌ക്വാഡ്രണ്‍ ലീഡര്‍ എസ് തിവാരി, മാസ്റ്റര്‍ വാറന്റ് ഓഫിസര്‍ എ കെ സിങ്, സാര്‍ജന്റുമാരായ ഗൗതം, സതീഷ് കുമാര്‍, ജവാന്‍മാരായ ഇ ബാലാജി, എച്ച് എന്‍ ദേക എന്നിവരാണ് മരിച്ചത്.
Next Story

RELATED STORIES

Share it