Idukki local

സേനാപതിയില്‍ കര്‍ഷകരെ സഹായിക്കാന്‍ കര്‍മസേന

രാജകുമാരി: കാര്‍ഷിക മേഖലയില്‍ നിന്നും പരമ്പരാഗത കര്‍ഷകര്‍ പടിയിറങ്ങുന്നത് ഒഴിവാക്കാന്‍ സംസ്ഥാന കൃഷി വകുപ്പും സേനാപതി ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് കാര്‍ഷിക കര്‍മസേനയ്ക്ക് രൂപം നല്‍കി. കാര്‍ഷിക സര്‍വ്വകലാ ശാലയുടെ 26 ദിവസം നീണ്ടു നിന്ന പരിശീലനം നേടിയ കര്‍മ സേനയിലെ അംഗങ്ങള്‍ക്ക് യന്ത്രവല്‍ക്കൃത കൃഷി രീതികളും പരമ്പരാഗത കൃഷി രീതികളിലുമാണ് പരിശീലനം ലഭിച്ചത്.
ഈ മേഖലയില്‍ തൊഴില്‍ ക്ഷാമത്തിനൊപ്പം തൊഴിലാളിക്ഷാമവും പരിഹരിക്കാന്‍ ഈ പദ്ധതിയിലൂടെ സേനാപതി പഞ്ചായത്തിന് സാധിച്ചു. ട്രില്ലര്‍, നടീല്‍യന്ത്രം, കാടുവെട്ടുന്ന യന്ത്രം, തെങ്ങുകയാനുള്ള യന്ത്രം എന്നിവയെല്ലാം ഉപയോഗിക്കാന്‍ കാര്‍ഷിക കര്‍മ സേനയിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മേലേ ചെമ്മണ്ണാര്‍ ബിജു മംഗലത്തിന്റെ രണ്ടരയേക്കര്‍ പാടത്ത് യന്ത്രം ഉപയോഗിച്ച് കര്‍മസേന കൃഷിയിറക്കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള സാജു, ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി അസിറ്റന്റ് തോമസ് പോള്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it