Flash News

സേക്രഡ് ഗെയിംസ് വിവാദം: ഇന്ത്യക്ക് വേണ്ടി ജീവിച്ച് മരിച്ചയാളാണ് രാജീവ് ഗാന്ധി,അത് ആര്‍ക്കും തിരുത്താനാവില്ലെന്നും രാഹുല്‍

സേക്രഡ് ഗെയിംസ് വിവാദം: ഇന്ത്യക്ക് വേണ്ടി ജീവിച്ച് മരിച്ചയാളാണ് രാജീവ് ഗാന്ധി,അത് ആര്‍ക്കും തിരുത്താനാവില്ലെന്നും രാഹുല്‍
X


ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് പരമ്പരയായ സേക്രഡ് ഗെയിംസില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചുവെന്ന വിവാദത്തില്‍ ബിജെപിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ പിതാവ് രാജ്യത്തിന് വേണ്ടി ജീവിച്ച് മരിച്ച വ്യക്തിയാണെന്നത് ആര്‍ക്കും മായ്ക്കാനാവില്ല. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് പരമ്പരയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ സേക്രഡ് ഗെയിംസ്. ഈ മാസം ആറിന് പ്രദര്‍ശനം തുടങ്ങി.  നാലാമത്തെ എപ്പിസോഡില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതോടെ വിവാദങ്ങളും കേസുമായി. അടിയന്തരാവസ്ഥ, മുസ്‌ലിം വനിതകളുടെ സ്വത്തവകാശം, ബാബറി മസ്ജിദ് പ്രശ്‌നം എന്നിവ പരാമര്‍ശിച്ചാണ് രാജീവ് ഗാന്ധിയെ പരമ്പരയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സെന്‍സറിങ് ആവശ്യമില്ലാത്ത ഇന്റര്‍നെറ്റ് പരമ്പരയ്‌ക്കെതിരെ പക്ഷെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയും ചെയ്തു. ഇതിനിടെയാണ് പരമ്പരയെ എതിര്‍ക്കാതെ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടേണ്ടതാണെന്നാണ് ബിജെപിയും ആര്‍എസ്എസും വിശ്വസിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഈ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയാണ് തന്റെ പിതാവ്. ഒരു പരമ്പരയിലെ കഥാപാത്രത്തിന്റെ നിലപാടുകളിലൂടെ മായ്ക്കാന്‍ കഴിയുന്നതല്ല അതെന്നും രാഹുല്‍ കുറിച്ചു. സെയ്ഫ് അലിഖാന്‍, നവാസുദ്ദീന്‍ സിദ്ദീഖി, രാധിക ആപ്‌തെ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പര അനുരാഗ് കശ്യപും വിക്രമാദിത്യ മൊത്വാനിയും ചേര്‍ന്നാണ് സംവിധാനം
Next Story

RELATED STORIES

Share it